രാഷ്ട്രീയ ജനതാദൾ സായാഹ്ന ധർണ നടത്തി

കൽപറ്റ:പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഉദാരവൽക്കരണത്തിന്റെ മറവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് കൊടുത്തതിന്റെ ഭാഗമായിട്ടാണ് യാതൊരു നിയന്ത്രണവുമില്ലാതെ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലക്കയറ്റം ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും എണ്ണവില കുറയ്ക്കാൻ കേന്ദ്രസർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ധർണ.

ആർ.ജെ.ഡി. കൽപറ്റ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എൻ.ഒ. ദേവസ്സി, കെ.എസ്. ബാബു, ആർ.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, ഷൈജു പോൾ, സി.പി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഒ.ഇ. കാസിം, എ. അനന്തകൃഷ്ണ ഗൗഡർ, നാസർ കുരുണിയൻ, കെ.ടി. ഹാഷിം, കെ. പ്രകാശൻ, കെ.ബി. രാജുകൃഷ്ണ, നിസ്സാർ പള്ളിമുക്ക്, സി. സഹദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *