ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ നടക്കും.26 സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വിഷൻ 2031 ന്റെ ഭാഗമായി പതിനായിരം പേർക്ക് തൊഴിലും പതിനായിരം പേർക്ക് 25000 രൂപ വില വരുന്ന പവർ മെഷീൻ വിതരണം ചെയ്യാനും കഴിഞ്ഞുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ടൈലറിങ് ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണന്നും

ഭാരവാഹികൾ പറഞ്ഞു.ഞായറാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ജി. കാർത്തികേയന്റെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *