കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനു ജയം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളായി ജോജിൻ ടി ജോയ് (പ്രസിഡൻറ്) കെ ഉസ്മാൻ (ജനറൽ സെക്രട്ടറി) നൗഷാദ് കരിമ്പനക്കൽ ( ട്രഷറർ)എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു
കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി കെ.ടി ഇസ്മായിലിന് 81 വോട്ടും ജോജിൻ ടി ജോയിക്ക് 164 വോട്ടും ലഭിച്ചു 250 കൗൺസിലർമാരിൽ 247 പേർ വോട്ട് ചെയ്തു.രണ്ടു വോട്ട് അസാധുവായി. വരണാധികാരിയും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം കെ തോമസ് കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സംസ്ഥാന പ്രസിഡൻറ് രാജു അപ്സര ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ട്രഷറർ എസ് ദേവരാജൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ കെ.വി അബ്ദുൽ ഹമീദ് കെ അഹമ്മദ് ശരീഫ്
എ ജെ ഷാജഹാൻ,ബാബു കോട്ടയിൽ, കെ ബാപ്പു ഹാജി,
സംസ്ഥാന സെക്രട്ടറി വൈ വിജയൻ ,സലിം രാമനാട്ടുകര എന്നിവർ പങ്കെടുത്തു കൗൺസിൽ യോഗത്തിൽ പ്രസിഡൻറ് ജോജിൻ ടി ജോയി അധ്യക്ഷത വഹിച്ചു ട്രഷറർ നൗഷാദ് കരിമ്പനക്കൽ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.രക്ഷാധികാരികളായി കെ കുഞ്ഞിരാൻ ഹാജി ,കമ്പ അബ്ദുള്ള ഹാജി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി സി വി വർഗീസ് ,മാത്യു മത്തായി, സി രവീന്ദ്രൻ ,പി വി മഹേഷ് ,വി ഡി ജോസ്, മുജീബ് ചുണ്ടേൽ, പി കെ അബ്ദുറഹിമാൻ ഇ ഹൈദ്രു ,എൻ വി സേവ്യർ കെ കെ അമ്മത് എന്നിവരും സെക്രട്ടറിമാരായി എൻ പി ഷിബി അഷറഫ് കൊട്ടാരം താരീഖ് കടവൻ ,ടി പി ഓമനക്കുട്ടൻ അബ്ദുൽ ഖാദർ, എം കെ നാസർ, നജീബ് പൂങ്ങാടൻ ,രഞ്ജിത്ത് പിണങ്ങോട്, സുബൈർ കോറോം ,റഷീദ് അമ്പലവയൽ എന്നിവരെയും തെരഞ്ഞെടുത്തു ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ സ്വാഗതവുംഎൻ പി ഷിബി മാനന്തവാടി നന്ദിയും പറഞ്ഞു
