വർണക്കൂടാരം കൂടാരം’ ഉദ്ഘാടനം ചെയ്തു

മൊതക്കര: പ്രീപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ജി.എൽ.പി.എസ് മൊതക്കരയിൽ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അനിൽകുമാർ വി,ഡി. പി.സി എസ് എസ് കെ വയനാട് പദ്ധതി വിശദീകരണം നടത്തി.
ജുനൈദ് കൈപ്പാണി,ജില്ലാ പഞ്ചായത്ത്ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ,മുഖ്യാതിഥി ആയിരുന്നു. വിവിധ കളിയിടങ്ങളുടെ ഉദ്ഘാടനം പി കല്യാണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി,സി.എം അനിൽകുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്,വിൽസൻ തോമസ് വിദ്യാകിരണം മിഷൻ കോർഡിനേറ്റർ,സുരേഷ് കെ കെ, ബി.പി.സി മാനന്തവാടി. കുര്യൻ കെ.എം, ചെയർമാൻ എസ്. എം സി, സുരഭി രതീഷ്,എം.പി.ടി.എ.സിജോ ജോസ്,കൺവീനർ വർണക്കൂടാരം. ജയേഷ് കുമാർ വി.സി,വൈസ് പ്രസിഡൻ്റ് പി.ടി.എ.ആരവ് എ അനൂപ്,സ്കൂൾ ലീഡർ,എന്നിവർ നിർവഹിച്ചു. പി.ടി എ പ്രസിഡൻ്റ് പ്രകാശൻ എം.പി. സ്വാഗതവും പ്രധാധാധ്യാപകൻ മണികണ്ഠൻ എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *