പുൽപ്പള്ളി : ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ മാർക്കറ്റ് മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും മത്സ്യ-മാംസ വ്യാപാരികളും മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ പങ്കെടുത്തു.എല്ലാ സ്ഥാപനങ്ങളും പരിസരവും വ്യത്തിയായി സൂക്ഷിക്കണമെന്നും ഗുണനിലവാരമുള്ള മത്സ്യ-മാംസങ്ങൾ മാത്രമേ കടകളിൽ വിൽപ്പന നടത്താൻ പാടുള്ളൂയെന്ന കർശന നിർദ്ദേശം നൽകി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മാംസ സ്റ്റാളുകളിലെ വില ഏകീകരിച്ച് തീരുമാനിച്ചു. ഒരു കിലോ പോത്തിറച്ചിക്ക് 420 രൂപയും പന്നിയിറച്ചിക്ക് 320 രൂപയും കോഴിയിറച്ചി ദിവസേനയുള്ള പൊതു മാർക്കറ്റ് വില പ്രകാരം വിൽപ്പന നടത്തുന്നതിനും എല്ലാ മാസവും മോണിറ്റിംഗ്-വില നിർണ്ണയ കമ്മിറ്റിയുടെ യോഗം ചേരുവാനും തീരുമാനിച്ചു
പുൽപള്ളിയിൽ പോത്ത്, പന്നി ഇറച്ചികളുടെ വില നിർണയിച്ചു
