മുണ്ടക്കെെ ഉരുൾപൊട്ടൽ: 401 ഡിഎൻഎ പരിശോധനകൾ പൂർത്തിയായി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ.

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡി എൻ എ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം കാണാതായവരുടെ പട്ടികയിൽ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്. ഡി എൻ എ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലങ്ങൾ ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തു നോക്കിയാണ് നിലവിൽ ആളുകളെ തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *