തരുവണ-പാലിയാണ-കക്കടവ് റോഡ് നവീകരണം തുടങ്ങി

തരുവണ: ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തരുവണ-പാലിയാണ-കക്കടവ് റോഡ് നവീകരണം തുടങ്ങി. തരുവണ മുതല്‍ കക്കടവ് വരെ റോഡിലെ കുഴികള്‍ അടയ്ക്കല്‍, കാലപ്പഴക്കംചെന്ന കലുങ്കുകളുടെ പുനിര്‍നിര്‍മാണം, പുതിയ കലുങ്കുകളുടെ നിര്‍മാണം, നിര്‍ച്ചാലുകളുടെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് ആരംഭിച്ചത്. മഴക്കാലം കഴിയുന്ന മുറയ്ക്ക് ടാറിംഗ് തുടങ്ങും. മൂന്ന് കോടി രൂപ അടങ്കലില്‍ മലബാര്‍ പ്ലസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. തരുവണ മുതല്‍ കക്കടവ് വരെ മൂന്നര കിലോമീറ്റര്‍ റോഡ് 1982ല്‍ എട്ട് മീറ്റര്‍ വീതിയിലാണ് പഞ്ചായത്തിന് കൈമാറിയത്. നിലവില്‍ റോഡിന്റെ വീതി പലയിത്തും ആറും ഏഴും മീറ്ററായി കുറഞ്ഞു. ഈ സ്ഥിതി പരിഹരിക്കുന്നതിന്പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *