പുൽപ്പള്ളി :കാപ്പിസെറ്റ്, മുതലി മാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ 2025-26 വർഷത്തിൽ മികച്ച വിജയം നേടിയ എസ്.എസ് .എൽ .സി വിദ്യാർത്ഥികളെയും, എൽ എസ് എസ് , യു എസ് എസ് , ന്യൂമാറ്റ്സ്,എൻ എം എം എസ്, ബാഡ്മിൻറൺ വിജയികളെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമ, വാർഡ് മെമ്പർ മോഹനൻ, പി.ടി.എ പ്രസിഡണ്ട് ചാർലി,വൈസ് പ്രസിഡണ്ട് ടോണി, എസ് എം സി ചെയർമാൻ മനോജ്, എം.പി. ടി .എ പ്രസിഡണ്ട് ദിൽഷ, മുൻ എച്ച്. എം പ്രമീള , ഹെഡ്മിസ്ട്രസ് ഷാൻ്റി ഇ.കെ, സ്റ്റാഫ് സെക്രട്ടറി ടി.ആര് ഷിബു സംസാരിച്ചു.
എസ് എൽ സി പരീക്ഷയിൽ വിജയിച്ച 96 വിദ്യാർത്ഥികൾക്കും മെമൻ്റോ നൽകി.
ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിച്ചു.
