ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി ഷംന. ജോയിന്റ്‌ കൺവീനർ: സാന്ദ്ര രവീന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *