ലഹരിക്കെതിരെ ‘വലനിറയെ ഗോളുകൾ’; റിപ്പണിൽ ‘ഫുട്ബോൾ ധമാക്ക 2026’ സംഘടിപ്പിച്ചു.

റിപ്പൺ: “ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം” എന്ന മുദ്രാവാക്യവുമായി റിപ്പൺ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫുട്ബോൾ ധമാക്ക 2026’ ശ്രദ്ധേയമായി. റിപ്പൺ സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ വച്ചായിരുന്നു പരിപാടി. ലഹരി ഉപയോഗത്തിനെതിരെയുള്ള കെ.സി.വൈ.എം. റെഡ് റിബൺ ആന്റി ഡ്രഗ്സ് ക്യാമ്പയിന്റെയും, കേരള സർക്കാരിന്റെ ‘തുഫാൻ’ ക്യാമ്പയിന്റെയും ഭാഗമായി ‘ലഹരിക്കെതിരെ വല നിറയെ ഗോളുകൾ’ എന്ന ആശയം മുൻനിർത്തിയാണ് കായികമേള ക്രമീകരിച്ചത്.

മന്ത്രി ടി. സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ ശക്തമായ പ്രതിരോധ കോട്ട കെട്ടാൻ യുവതലമുറ മുന്നോട്ടുവരണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട്, മനംകവർന്ന ഫ്ലാഷ് മോബ്, ആരാധകരുടെ ഫാൻസ് ഷോ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങിൽ ഇടവക വികാരി ഫാ. ഷിജു ഐക്കരക്കാനായിൽ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് ടിബിൻ പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേപ്പാടി പോലീസ് സ്റ്റേഷൻ സി.ഐ. ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു.

ഇടവക ട്രസ്റ്റി വർഗീസ് പുതുശ്ശേരി, ശ്രീ ജോസ് കണ്ടത്തിൽ, ഹെഡ്മാസ്റ്റർ സിജോ മണിയംകുന്നേൽ, അനൂപ് പാലക്കലോടി, പ്രിൻസ് പാലാട്ടിൽ, ജോഷി മാന്തോട്ടത്തിൽ, രാഹുൽ പുതുശ്ശേരി, വിനു വാഴപ്പള്ളി, ജോബിൻ പുതുശ്ശേരി,നിയത വള്ളിയാങ്കൽ, ആൽഫി ഇടപ്പറമ്പിൽ, നേഹ കണ്ടത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കായിക വിനോദത്തെ കൂട്ടുപിടിച്ചുള്ള ഈ വേറിട്ട കൂട്ടായ്മ നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി

Leave a Reply

Your email address will not be published. Required fields are marked *