സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പ് നെൻമേനി പുഞ്ചവയൽ ഊരിൽ സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസിനു ഡോ: അരുൺ ബേബി നേതൃത്വം നൽകി.പകർച്ച വ്യാധി പ്രതിരോധ മരുന്നായ നില വേമ്പ് കുടിനീർ വിതരണം ചെയ്തു.
കിരിയാത്ത്, പർപ്പടക പുല്ല്, രാമച്ചം, ചന്ദനം ഇരുവേലി, ചുക്ക്, കാട്ടു പടവലം, കുരുമുളക്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ചേർത്തുണ്ടാക്കിയതാണ് നിലവേമ്പ് കുടിനീർ.ട്രൈബൽ പ്രൊമോട്ടർ ശ്രീമതി അനശ്വര നന്ദി പ്രകാശിപ്പിച്ചു.സിന്ധു,ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു
