30 ദിവസത്തിനിടെ സ്വര്‍ണം താഴ്ന്നിറങ്ങിയത് ₹11,800 വരെ; പഴയ പൊന്ന് വിറ്റഴിക്കാന്‍ ഉപയോക്താക്കളുടെ പാച്ചില്‍*

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയായി. പവന്‍ വിലയാകട്ടെ 1,320 രൂപയാണ് ഇന്ന് ഇടിഞ്ഞത്.

 

ഇന്നത്തെ പവന്‍ വില 1,02,760 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില 135 രൂപ ഗ്രാമില്‍ കുറഞ്ഞ് 10,560 രൂപയായി. വെള്ളിവില 235 രൂപയാണ്.

 

ഈ മാസം സ്വര്‍ണവിലയിലുണ്ടായ കുറവ് 11,800 രൂപയാണ്. ജൂണ്‍ ഒന്നിന് പവന്‍വില 1,14,560 രൂപയായിരുന്നു. പിന്നീട് പടിപടിയായി വില താഴേക്ക് പോകുന്നതാണ് കണ്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവുവന്നതും യുഎസില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകളും സ്വര്‍ണത്തെ സ്വാധീനിച്ചു. വരുംദിവസങ്ങളിലും വില താഴേക്ക് വരുമെന്നാണ് വ്യാപാരികളുടെ നിഗമനം. വില പവന് ഒരുലക്ഷത്തില്‍ താഴെയാകാന്‍ വലിയ കാലതാമസം ഉണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *