അടിയന്തരാവസ്ഥ വാര്‍ഷിക ദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു

കല്‍പ്പറ്റ: അടിയന്തരാവസ്ഥയുടെ 51-മത് വാര്‍ഷിക ദിനം വയനാട് ഫാസിസ്റ്റ് വിരുദ്ധ ജനകീയ വേദി

ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി എംജിടി ഹാളില്‍ ‘ഫാസിസവും നവഫാസിസവും: അര നൂറ്റാണ്ടിന്റെ അനുഭവ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.എച്ച്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.ജി. ഹരി, അഡ്വ.ടി.ജെ. ഡിക്‌സന്‍, പി.ജി. മോഹന്‍ദാസ്, പി.പി. ഷന്റോലാല്‍, പി. ഉണ്ണിക്കൃഷ്ണന്‍, എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അംഗം അഡ്വ. സുനില്‍ ജോസഫ് വിഷയാവതരണം നടത്തി. സമസ്ത മേഖലയിലും ഫാസിസം ആധിപത്യം ഉറപ്പിച്ച രാജ്യത്ത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി കണ്‍വീനര്‍ കെ.വി. പ്രകാശ് സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *