കല്ലോടി : സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാൻ നോട് ബന്ധപ്പെടുത്തി കല്ലോടി സെൻറ് ജോസഫ്സ് യുപി സ്കൂളിൽ Beyond the Buzz എന്ന പേരിൽ ലഹരി വിരുദ്ധ മാസാചരണത്തിൻ്റെയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടത്തി. മാനന്തവാടി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ സുനിൽ കുമാർ കെ എൻ ലഹരി വിരുദ്ധ പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലീലാ ബാലൻ നിർവഹിച്ചു. ലോകകപ്പ് ഫുട്ബോളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് വിപുലമായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ തോമസ് ഞള്ളമ്പുഴ, പി ടി എ പ്രസിഡൻറ് ശ്രീ ജിനീഷ് തോമസ്, സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജോസ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.
