വയോജന പീഡനവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

മാനന്തവാടി: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ വയോജന പീഡനവിരുദ്ധ ബോധവൽക്കരണ പക്ഷാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി സെൻ്റ് മേരീസ് കോളജ് വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി. സംസ്ഥാന സെക്രട്ടറി എം.എഫ് ഫ്രാൻസിസ്, ജില്ലാ പ്രസിഡൻ്റ് കെ. എം ബാബു. സെൻ്റ് മേരീസ്

കോളജ് പ്രിൻസിപ്പിൾ റെനി തോമസ് വൈസ് പ്രിൻസിപ്പിൾ ത്രേസ്യാമ്മ ജോൺ സിന്ധു റ്റി.പി.എന്നിവർ സംസാരിച്ചു അഡ്വ.സജിമോൻ മാത്യു (ലീഗൽ സർവ്വീസ് സൊസൈറ്റി മാനന്തവാടി) വി.വി ആൻ്റണി ( സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ ജില്ലാസെക്രട്ടറി) എന്നിവർ ക്ലാസെടുത്തു. സെമിനാറിൽ പങ്കെടുത്തവർ വയോജന പീഡനവിരുദ്ധ സഹകരണം ഉറപ്പാക്കുന്നതിനായി പ്രതിജ്ഞയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *