വൈദ്യുതി സുരക്ഷാ സന്ദേശറാലി നടത്തി.

മാനന്തവാടി: ദേശീയ വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ മാനന്തവാടി ടൗണില്‍ സുരക്ഷാ സന്ദേശറാലി നടത്തി. കെ.എസ്.ഇ.ബി മാനന്തവാടി ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ സേഫ്റ്റി ഓഫീസര്‍ പി നിധീഷ് കുമാര്‍ സുരക്ഷാ സന്ദേശം നല്‍കി. മാനന്തവാടി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.പി സതീഷ്, തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍. ശിവദാസ്, മാനന്തവാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ സബ് എഞ്ചിനീയര്‍ എന്‍.ആര്‍ ജിജീഷ്, കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനു മാത്യു, പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്. വിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *