മലബാർ ഭദ്രാസനം കലോൽസവ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു.

    മീനങ്ങാടി – എം.ജെ. എസ്.എസ്.എ മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സൺഡേ സ്ക്കൂൾ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു. കേന്ദ്ര സെക്രട്ടറി അഡ്വ. പി. ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മലബാർ , കോഴിക്കോട് ഭദ്രാസനങ്ങളിൽ നിന്നായി നൂറോളം അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു. മിനങ്ങാടി സെൻ്റ് മേരീസ് സൂനോറോ പള്ളിയിൽ നടന്ന ശിൽപ്പശാലയിൽ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാദർ ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. കെ.പി എൽദോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ട്ർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ടി. വി സജിഷ് , പി.എം രാജു അധ്യാപക പ്രതിനിധി ടി.ജെ ബാബു , ഡിസ്ട്രിറ്റ് ഇൻസ്പക്റ്റർമാരായ ബേസിൽ വി ജോസ്, ഷാജി മാത്യു, എൽദോ ജോസ്, സിജോ പീറ്റർ,ഷൈബു പി.വൈ, സുനിൽ ടി.വി , ഭദ്രാസന കമ്മറ്റി അംഗം കെ.കെ യാക്കോബ്,

     

    പള്ളി ട്രസ്റ്റി കെ. എം കുര്യാക്കോസ്, സെക്രട്ടറി യോഹന്നാൻ പ്രസംഗിച്ചു.

     

    സംഗീത അധ്യാപിക ശ്രുതി സുരേഷ് , കോഴിക്കോട് ഭദ്രാസന ഡയറക്ട്ർ എം.കെ ബിജു, ഫാ. അനൂപ് ചാത്തനാട്ടുകുടി, എബിൻ പി എലിയാസ്, ജൈജു വർഗിസ് ,ജിജോ ചീങ്ങേരി

     

    ശിൽപ്പശാലക്ക് നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *