യാത്രയയപ്പ് നൽകി

കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി.

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ എം മധു നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി സജീവൻ കെ അയ്യൂബ് അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇലകുളം, ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി രമേശ്, ഖോ -ഖോ അസോസിയേഷൻ സെക്രട്ടറി വിനോദ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എ ഡി ജോൺ എന്നിവർ സംസാരിച്ചു.

ജില്ലാ സ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് കെ പി വിജയ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് താലിബ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *