പ്രിയദർശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി: വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകൾ

പ്രിയദർശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി: വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകൾ

 

വയനാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നു. ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഇന്ന് മുതൽ ഏകപക്ഷീയമായി വർധിപ്പിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

 

പുതിയ തീരുമാനപ്രകാരം വിദ്യാർത്ഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയായി ഉയർത്തും. ഇതിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി കൂടി വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണെന്നുമാണ് ഉടമകളുടെ വാദം.

 

അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ ബസ് ഉടമകൾ നടത്തുന്ന ഈ ഏകപക്ഷീയമായ നിരക്ക് വർധനവിനെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിരക്ക് വർധനവ് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, ഇത് നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *