ഉന്നത വിജയികളെ ആദരിച്ചു.

    പാണ്ടിക്കടവ്: അഞ്ചാം വാർഡിലെ വിവിധ വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഗ്രാമസഭ യോഗത്തിൽ വെച്ച് ആദരിച്ചു. LSS, USS, NMMS, SSLC, പ്ലസ് ടു, കൂടാതെ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് വാർഡ് നിവാസികളുടെ സാന്നിധ്യത്തിൽ അനുമോദിച്ചത്.

    ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ മുസ്തഫ തയ്യുള്ളതിൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ തോക്കൻ,മെമ്പർമാരായ മുരളി,ജോർജ് പടുകൂട്ടിൽ, ലത്തീഫ് നടുക്കണ്ടി അസ്മില അയങ്കി, ജയപ്രകാശൻ,വാർഡ് വികസന കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *