കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം: എ. യൂസുഫ്

കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ആവശ്യപ്പെട്ടു.

 

ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതരാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഏകോപിപ്പിക്കണം. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികളും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്വീകരിക്കണം.

 

രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ എമ്മിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ സഹായങ്ങൾക്കും ഏകോപനത്തിനുമായി അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണെന്നും എ. യൂസുഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *