കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ പ്രവൃത്തിക്കുള്ള ധനസമാഹരണത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ന്യൂസ് പേപ്പർ ചാലഞ്ച് തുടങ്ങി. കെ.പി.സി.സി അംഗം പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻദാസ്, പി.പി. ഷംസുദ്ദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എം.വി. ഷനൂബ്, ഷബീർ പുത്തൂർവയൽ എന്നിവർ പ്രസംഗിച്ചു
ദുരന്തബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് ന്യൂസ് പേപ്പർ ചാലഞ്ച് തുടങ്ങി
