സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്.

കൂടാതെ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലർട്ടുള്ള ജില്ലകളില്‍ അതിശക്തമായ മഴയും മഞ്ഞ അലർട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *