ദ്വാരക : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം എഡിഷൻ സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ദ്വാരക കാസ മരിയ പരിസരത്തുവച്ച് നടക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് അറിയിച്ചു.
യോഗത്തില്‍ വയനാട്ടിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍, സ്ഥാപനമേധാവികള്‍, സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍, യുവജന, സ്ത്രീ-സംഘടനാ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരടക്കമുള്ളവർ പങ്കെടുക്കും.
എല്ലാ അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്നും സാഹിത്യോത്സവത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഡോ. വിനോദ് കെ. ജോസ് അഭ്യര്‍ത്ഥിച്ചു.
മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ വച്ചാണ് നടക്കുന്നത്.
2022-ലും 2024-ലും വിജയകരമായി നടത്തി സാഹിത്യാസ്വാദകരുടെയും നിരൂപകരുടെയും പൊതുജനങ്ങളുടെയും പ്രശംസ നേടിയതാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. 2024-ൽ നടന്ന ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ ഒരുലക്ഷത്തി പതിനായിരത്തിലധികം ആളുകളാണ് നേരിട്ട് പങ്കെടുത്തത്. കൂടാതെ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഫെസ്റ്റിവലിന്റെ ഉള്ളടക്കം ലോകമെമ്പാടുമുള്ള ഏഴ് കോടിയിലധികം (70 മില്യൺ) ആളുകളിലേക്ക് എത്തിച്ചേരുകയും വൻ ഡിജിറ്റൽ ഫൂട്ട്പ്രിന്റ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2022-ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും 2024-ൽ ബഹുമാനപ്പെട്ട കർണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യയുമാണ് WLF ഉദ്ഘാടനം ചെയ്തത്.
കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരന്‍ വി.എച്ച്. നിഷാദ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.
ഡബ്ല്യു എൽഎഫ് സംഘാടക സമിതി രൂപീകരണം 11ന്
