Headlines

വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം. ഷാജി

കല്‍പ്പറ്റ: വയനാട്ടില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതിനുശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും. അടിക്കടി ദുരന്തങ്ങളുണ്ടാകുന്നതില്‍ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്താകണം. മണ്ണിടിച്ചില്‍ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *