Headlines

ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു

മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ മത്സ്യകർഷക സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മുതിർന്ന മത്സ്യ കർഷകരെയും മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരേയും ആദരിച്ചു. വൈത്തിരി വഴിയോര വിശ്രമ കേന്ദ്രത്തിൽ നടന്ന പരിപാടിയില്‍ ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ സുധീർ കിഷൻ അധ്യക്ഷത വഹിച്ചു. ലീലാമ്മ കോട്ടത്തറ, ജോസഫ് ജോൺ ചക്കാലക്കൽ, സുകുമാരൻ ഉണ്ണി, ജയിംസ് വി ജെ മേപ്പാടി, ഷംസീർ മരോട്ടിക്കൽ തൊണ്ടർനാട്, ചാക്കോച്ചൻ പി ജെ മുള്ളൻകൊല്ലി, സിന്ധു ഒ എ പുൽപ്പള്ളി, ബേയ്റ രാഘവൻ മീനങ്ങാടി എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. വയനാട് ജില്ല ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി സുനീർ, മത്സ്യ കർഷക പ്രതിനിധി. രാജൻ പെരിയാനിയിൽ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *