Headlines

വയനാട്ടിൽ ലോറിയിൽ കടത്തുന്നതിനിടെ ഈട്ടി മരങ്ങൾ പിടികൂടി

മാനന്തവാടി : വയനാട്ടിൽ ലോറിയിൽ കടത്തുന്നതിനിടെ ഈട്ടി മരങ്ങൾ പിടികൂടി. കണ്ണൂർ ഫോറസ്റ്റ് വിജിലൻസിന് ഡി എഫ് ഒ എ ഷജ്നക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട സെക്ഷൻ പരിധിയിലെ കൊമ്മയാട് അഞ്ചാംമൈൽ ഭാഗത്ത്‌ നിന്നും രേഖകളില്ലാതെ KL 10 B J 0758 നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തികൊണ്ട് പോകാൻ ശ്രമിച്ച

9 കഷ്ണം ഈട്ടി മരത്തടികൾ പിടികൂടി.വിജിലൻസ് റെയ്ഞ്ച് ഓഫീസർ പി രതീശൻ, ഫോറസ്റ്റർ സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രശോഭ്, ഷിനിൽ, ഡ്രൈവർ വൽസ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് മര തടികൾ പിടികൂടിയത്

തുടർ നടപടികൾക്കായി തൊണ്ടിയും വാഹനവും മാനന്തവാടി റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *