കൊച്ചി: സംസ്ഥാനത്തെ 30 ശതമാനം ബസുകളും വെന്റിലേറ്ററിലാണെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഇന്നത്തെ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ല. ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടു എന്ന് മാത്രം. കൃത്യമായ മറുപടി മന്ത്രി നല്‍കിയിട്ടില്ല. രണ്ടു മണിക്കൂറോളം ചര്‍ച്ച ചെയ്തു. ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. ഓണത്തിന് മുമ്പ് പകുതിയിലധികം ബസുകളും നിര്‍ത്തേണ്ടി വരും. പണിമുടക്ക് സമരവുമായി തല്‍ക്കാലം മുന്നോട്ടുപോകില്ലെന്നും ബസുടമകള്‍ പറഞ്ഞു.
പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ ഉടലെടുത്ത സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി സി പി ജോണ്‍ അറിയിച്ചു. മുന്‍ ഡിജിപി ബി. പത്മകുമാര്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കും. ഒന്നര മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
