താന്നിക്കൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താന്നിക്കൽ യുറീക്ക ബാലവേദിയുടെയും പ്രണവം വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, ശാസ്ത്ര പ്രവർത്തനങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. ലൈബ്രറി പ്രസിഡൻ്റ് എം ടി മാത്യു അധ്യക്ഷനായി. പരിഷത്ത് ബാലവേദി സംസ്ഥാന കൺവീനർ കെ എ അഭിജിത്ത് ക്വിസ് മത്സരത്തിനും ബാലവേദി സംസ്ഥാന സമിതിയംഗം വിവേക് മോഹൻ ശാസ്ത്ര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗവും വായനശാല സെക്രട്ടറിയുമായ പി സി ജോൺ, മാനന്തവാടി മേഖലാ കമ്മിറ്റിയംഗം കെ എം ശോഭന, യൂണിറ്റ് സെക്രട്ടറി ഇ കെ വിനോദൻ തുടങ്ങിയവർ സംസാരിച്ചു.
ക്വിസ് മത്സരത്തിൽ ആദിദേവ് പ്രജിലേഷ്, ആർ നവദേവ്, സ്നേഹ ഷിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
