പൊരുന്നന്നൂര്‍: അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതി അമ്മമാര്‍ക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതിയുടെ അവലോകന യോഗം സംഘടിപ്പിച്ചു. മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ പൂരക പോഷകാഹാര വിതരണ പ്രോഗ്രാം ഡാറ്റ കൃത്യമായി നല്‍കുന്നതിനും ഇതിനോടനുബന്ധമായി ഉപഭോക്താക്കളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായാണ് പൊരുന്നന്നൂര്‍ സമൂഹികാരോഗ്യ കേന്ദ്രം ഹാളില്‍ വെച്ച് യോഗം നടത്തിയത്. തിരഞ്ഞെടുത്ത അംഗണവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രൊമോട്ടേമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അവലോകന യോഗം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്ല്യാണി അധ്യക്ഷയായി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തരുവണ ഡിവിഷന്‍ മെമ്പര്‍ പി. കെ. അമീന്‍ ആശംസകള്‍ നേര്‍ന്നു.വയനാട് ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അജീഷ് സി കെ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ, മാനന്തവാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് പി കെ, മാനന്തവാടി അഡീഷണല്‍ ഐ.സി. ഡി. എസ്., സി. ഡി.പി.ഒ ജീജ എം,മാനന്തവാടി പട്ടിക വര്‍ഗ വികസന ഓഫീസ് എ. ടി.ഡി.ഒ. മനോജ് ടി.കെ, എല്‍. എച്ച്.എസ്.സുഷമ കുമാരി, എന്‍.എന്‍.എം. കോര്‍ഡിനേറ്റര്‍ ശ്രുതിഷ്മ ശിവദാസ് ടി, അസ്പിരേഷണല്‍ ബ്ലോക്ക്‌സ് ഫെല്ലോ റോഷന്‍ രാജു എന്നിവര്‍ ചടങ്ങില്‍ സംസാരിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഐ. സി. ഡി. എസ്, ഹെല്‍ത്ത്, പട്ടിക വര്‍ഗ വികസന ഡിപ്പാര്‍ട്ടുമെന്റുകളിലെ മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു
അമ്മമാര്‍ക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതി; അവലോകന യോഗം നടത്തി.
