അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി ഉപ്പ്മാവ് ബാലൻ പിടിയിൽ

അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി ഉപ്പ്മാവ് ബാലൻ പിടിയിൽ

 

ബത്തേരി : നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഉപ്പുമാവ് ബാലൻ പിടിയിൽ എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യും പാർട്ടിയും കല്ലൂർ 67 ഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 12 . 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വ വിദേശമദ്യവും മദ്യ വില്പന നടത്തിയ തുകയായ 4200 രൂപയും പിടിച്ചെടുത്തു നിരവധി മദ്യ കേസുകളിലെ പ്രതിയും കല്ലൂരിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ആളുമായ ബാലൻ 59 വയസ്സ് എന്നയാളെ പിടികൂടി. അനധികൃതമായ മദ്യ വില്പനയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ മദ്യം. എക്സൈസ് കമ്മീഷണറുടെ ഓഫീസിൽനിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ഉണ്ടായിരുന്ന ആളാണ് ഇയാൾ . പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ വി പ്രിവന്റീവ് ഓഫീസർ , ബിനുമോൻ എ എം , സിവിൽ എക്സൈസ് ഓഫീസർമാരായ, നിക്കോളാസ് ജോസ് മുഹമ്മദ് നിഷാദ് കെ യു മനു കൃഷ്ണൻ ആദിത്യ മേനോൻ സി.ഇ ഒ ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവരും ഉണ്ടായിരുന്നു. തുടർനടപടികൾ പ്രതിയെ , തുടർന്ന് സുൽത്താൻ ബത്തേരി JFCM കോടതി റിമാൻഡ് ചെയ്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *