വെണ്ണിയോട് : ബി ജെ പി സർക്കാരിൻ്റെ നീറ്റ് പരീക്ഷ തട്ടിപ്പിനെതിരെ ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ മർദ്ധിച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ, മാണിഫ്രാൻസിസ്, സുരേഷ് ബാബുവാളൽ, പി എൽ ജോസ്, സി കെ ഇബ്രായി, ജോസ് പീയൂസ് , എം വി ടോമി,ബേബി പുന്നക്കൽ , വിഡി സാബു, ടി ഇബ്രായി രശ്‌മി ജോസഫ് , വി കെ ശങ്കരൻകുട്ടി ,ജെനിമോൾ എം.ജി , പുഷ്പ സുന്ദരൻ , ജസ്റ്റിൻ സിറിയക്ക്, പി കെ ജോൺ, വിജെ പ്രകാശൻ ,ആൻ്റണി പാറയിൽ, എം ആർ മൈക്കിൾ, ജോസഫ് കെ എസ് രാജേഷ് പോൾ, കെപി ഫ്രാൻസിസ് റഫീക്ക് എ എം സി കുഞ്ഞാമൻഎന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
