രാഹുൽ ഗാന്ധിയെ അറസ്റ്റ്; പ്രതിഷേധ പ്രകടനവും, പ്രതിഷേധയോഗവും നടത്തി.

    വെള്ളമുണ്ട: രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി.പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും അകാരണമായി മർദ്ധിച്ചതിലും പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധയോഗവും നടത്തി.

    ചെയർമാൻ മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. കൺവീനർ ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, എം.ലതിക, ഒ.ടി.മുഹമത് ഉനൈസ്, സി.സി.അബ്ദുള്ള, സലിം കേളോത്ത് ,ഉസ്മാൻ പള്ളിയാൽ, ഇ.വി.സിദ്ധീവ്, എൻ.കെ.പുഷ്പലത, സക്കീന കുടുവ, കെ.കെ.സി റഫീക്ക്, എം.ജെ.ജിൽ സമ്മ എന്നിവർ പ്രസംഗിച്ചു.

    ജോസ് മാഞ്ചേരി, മോയി കട്ടയാട്, ചന്തു പുല്ലോറ ,ഏ.സി.ജിൻഷാദ് ,ലേഖ പുരുഷോത്തമൻ , ,ഐ.സി.തോമസ്, ജോയി പള്ളിപ്പുറം, റഷീദ് എ കെ ,പി.വിജയൻ, സാജു എം.എം, നിസാർ പുലിക്കാട്, ഷാജി പനമട, ബിജു കായ പുറത്ത് എന്നിവർ നേതൃത്വം നൽക്കി

    Leave a Reply

    Your email address will not be published. Required fields are marked *