നിസാർ ഇൽത്തുമിഷിനൊപ്പം ഒരു വൈകുന്നേരം

മാനന്തവാടി: പ്രശസ്ത എഴുത്തുകാരൻ നിസാർ ഇൽത്തു മിഷിന്റെ കഥ പറച്ചിൽ പരിപാടി സംഘടിപ്പിച്ചു. പഴശ്ശി ഗ്രന്ഥാലയം ചർച്ച വേദി കൺവീനർ തോമസ് സേവ്യർ സ്വാഗതമാശംസിച്ച ചടങ്ങിൽ സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. തുടർന്ന് തന്റെ കുട്ടിക്കാലം , എഴുത്തനുഭവങ്ങൾ, തന്റെ പുസ്തകങ്ങൾ ജീവിതാനുഭവങ്ങൾ, കഥാതന്തു തെരഞ്ഞെടുക്കൽ, കഥാപാത്രങ്ങളെ തെരഞ്ഞെടുക്കൽ , നിലവിലെ സമൂഹത്തിലുണ്ടാക്കുന്ന മാറ്റം എന്നിവയെ കുറിച്ച് പ്രിയ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് വായനക്കാരുമായി സംവദിച്ചു. സന്തോഷ് സി എം, ജാഫർ അമീർ യു സി, സുധീഷ് കുമാർ കെ ടി, അയ്യൂബ് എ , വിഷ്ണു കെ, വിനോദ് കുമാർ എസ് ജെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *