ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ; സേവന സന്നദ്ധരായി എൻ.എസ്.എസ്. വൊളൻ്റിയർമാർ

കൽപറ്റ: ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടലും ചേർന്നുണ്ടായ പ്രകൃതിദുരന്ത ദിവസം മുതൽ ഇതുവരെ രാപകൽ വ്യത്യാസമില്ലതെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തുടരുകയാണു എൻ എസ് എസ് വൊളന്റീയർമാർ. എൻ എസ് എസ് സ്റ്റേറ്റ് സെൽ കേരള യുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ എൻ എസ് എസിന്റെ വിവിധ യൂണിറ്റുകൾ ഒത്തുചേർന്ന എൻ എസ് എസ് ദുരന്ത സേന സംഘം കളക്ഷൻ സെന്റർ രൂപീകരിച്ചും തങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിലൂടെ സമഗ്രമായ സഹായം എത്തിച്ചു. നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിനും, അവശ്യ സാധനങ്ങൾ ക്യാപുകളിൽ എത്തിക്കുന്നതിനും, കമ്മ്യൂണിറ്റി കിച്ചൺ മേഖലയിലും എൻ എസ് എസിന്റെ സാന്നിധ്യം സജീവമായിരുന്നു. ജനങ്ങളെ ഈ ദുരിതത്തിൽ സഹായിക്കാൻ എൻ എസ് എസ് സജ്ജരാണ്. അതിനാൽ തന്നെ എൻ എസ് എസി ന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ സ്വീകാര്യത നേടുകയും ചെയ്തു. സമൂഹത്തിന് വേണ്ടിയുള്ള ഈ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രചോദനവും ആണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൻ്റെ നിർദേശപ്രകാരം സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫിസർ ഡോ.അൻസറിൻ്റെ നേതൃത്വത്തിൽ സംസ്ഥാന എൻ എസ് എസ് സെൽ കേരള 150 വീടുകൾ നിർമിച്ചു നൽകാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *