Headlines

    ഐഎൻടിയുസി തൊഴിലാളി സംഗമം നടത്തി

       കാവുമന്ദം:ഐഎൻടിയുസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.ഐ എൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.കർളാട് ചിറയിൽ മാനേജരെയും തൊഴിലാളികളെയും കയ്യേറ്റം ചെയ്ത നടപടിയിൽ പോലീസിന്റെ ഭാഗത്ത് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണമെന്നു യോഗം ആവശ്യപ്പെട്ടു….. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു,ഷിബു വിജി, എം എ ജോസഫ്, കെ കെ രാജേന്ദ്രൻ, സണ്ണി മുത്തങ്ങാ പറമ്പിൽ, ജോബി ടിജെ, സിബി ഏനാപള്ളി, വിൻസി ബിജു, ജിൻസി സണ്ണി,ജിബിൻ മാമ്പള്ളി ശിഹാബ് കളത്തിൽ എന്നിവർ പ്രസംഗിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *