Headlines

    പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

    ബത്തേരി: അമ്പലവയൽ പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.
    കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ മലകയറിയത്.
    സന്ധ്യ ആയതോടെ മലമുകളിലേക്ക് കയറാൻ ആകാതെ കുടുങ്ങി പോകുകയായിരുന്നു. പിന്നാലെ ഇവർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

    ബത്തേരി അഗ്നിരക്ഷാ സേനാംഗങ്ങളും അമ്പലവയൽ പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ രണ്ടര മണിക്കൂറിനു ശേഷം യുവാക്കളെ കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ശിവദാസൻ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *