വെള്ളമുണ്ട:- പബ്ലിക് ലൈബറി വെള്ളമുണ്ട 90-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിപുലമായസംഘാടക സമിതി രൂപീകരിച്ചു. വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്( ചെയർപേഴ്സൺ) അധ്യക്ഷയായിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആലോഷ പരിപാടികൾ 2026 ഡിസമ്പറിൽ വാർഷിക പരിപാടികളോടെ പൂർത്തിയാവും. ഇക്കാലയളവിൽ 90 പരിപാടികൾ സംഘടിപ്പിക്കും ലോഗോ പ്രകാശനം ജൂലൈ 29 ന് രാവിലെ 11 മണിക്ക് ബഹു: ജില്ലാ കലക്ടർ നിർവഹിക്കുന്നതാണ്. പരിപാടികളുടെ ഉദ്ഘാടനം ആഗസ്റ്റ് 16 ന് വൈകുന്നേരം 3 മണിക്ക് ബഹു : എം.എൽ എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തുന്നതാണ്. റംല മുഹമ്മദ്( വാർഡ് മെമ്പർ) ഗീത സി.സി( വാർഡ് മെമ്പർ) സക്കീന കുടുവ( സി.ഡി.എസ് ചെയർപേഴ്‌സൺ) വി.കെ ശ്രീധരൻ( റ്റി.എൽ സി .അംഗം) റഫീഖ് കെ( കൺവീനർ പബ്ലിസിറ്റി) എം ചന്ദ്രൻ( റിട്ട പ്രിൻസിപ്പാൾ) കെ കെ ചന്ദ്രശേഖരൻ( ചെയർമാൻ, പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി) പി.ജെ ആൻ്റണി സൂപ്പി പള്ളിയാൽ എം. മുരളീധരൻ മിഥുൻ മുണ്ടക്കൽ അമ്മദ് കെ എൻ . കെ. ബാബുരാജ് എ രാജഗോപാൽ . ത്രേസ്യേ എം. ജെ. ശാരദ എൻ. ജി എന്നിവർ പ്രസംഗിച്ചു. കൺവീനർ എം. സുധാകരൻ സ്വാഗതവും ട്രഷറർ മണികണ്ഠൻ എം നന്ദിയും പറഞ്ഞു
സംഘാടക സമിതി രൂപീകരിച്ചു
