മുട്ടിൽ:- ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ മഹാ ചണ്ഡികാ യാഗം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ കെ.എൻ. പരമേശ്വര അഡിഗയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര ഹാളിൽ വെച്ച് നടന്നു. യാഗം ആരംഭം, സരസ്വതി പൂജ, നവഗ്രഹപൂജ, സുഹാസിനി പൂജ, ലക്ഷമി പൂജ, എന്നിവയും ഉണ്ടായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന ഹോമo 27-07-2026 ന് സമാപിക്കും. പ്രസിഡന്റ് എം.പി. അശോക് കുമാർ, സെക്രട്ടറി കെ.ശശിധരൻ നായർ , വൈസ് പ്രസിഡന്റ് മാരായ സി.രാജീവ്,കെ. ചാമിക്കുട്ടി, ജോ: സെക്രട്ടറിമാരായ പി.വി.ഹരിഹരസുധൻ, കെ.നാണു, ഖജാൻജി പി.വി.ജയപ്രകാശ്, എക്സിക്യൂട്ടീവ് മെമ്പർമാരായ വി.കെ ഗോപിദാസ് , ടി.രവീന്ദ്രൻ , വി.എൻ.വിജയൻ ,എം വിജയകുമാർ ,കെ . അനിൽകുമാർ , വി കെ. സത്യരാജ്, കെ ശശിധരൻ നായർ, സുന്ദർ രാജ് എടപ്പെട്ടി എന്നിവർ പങ്കെടുത്തു.
മഹാ ചണ്ഡികാ യാഗം നടത്തി.
