എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29-ന്

മാനന്തവാടി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹിൽസ് റിസോർട്ടിൽ നടക്കും.

രാവിലെ 11:30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ നാസർ ടി., മുസ്തഫ പാമങ്ങാടൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ, ജനകീയ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുകയും ഭാവി പരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും

.

Leave a Reply

Your email address will not be published. Required fields are marked *