കല്‍പ്പറ്റ: കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ 186-ാമത് പുസ്തക ചര്‍ച്ച നടത്തി. എതിരന്‍ കതിരവന്‍ രചിച്ച ‘എതിരന്‍ ചിന്തകള്‍’ എന്ന പുസ്തകം അധികരിച്ചായിരുന്നു ചര്‍ച്ച. ഡബ്ല്യുഒ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ.പി.എ. ജലീല്‍ പുസ്തകം അവതരിപ്പിച്ചു. സി.കെ. കുഞ്ഞിക്കൃഷ്ണന്‍, രാജു ജോസഫ്, എം. ഗംഗാധരന്‍, വേലായുധന്‍ കോട്ടത്തറ, സൂപ്പി പള്ളിയാല്‍, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍, സെക്രട്ടറി കെ. പ്രകാശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കവയിത്രി പ്രീത ജെ. പ്രിയദര്‍ശിനി മോഡറേറ്റര്‍ ആയിരുന്നു.
പുസ്തക ചര്‍ച്ച നടത്തി
