ട്രോളിങ് നിരോധനം നാളെ അവസാനിക്കും

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാർബറുകളിൽ പ്രതീക്ഷയോടെ ഒരുക്കങ്ങൾ ആരംഭിച്ചു. ശനിയാഴ്ചപുലർച്ചെ ബോട്ടുകൾ കടലിൽ ഇറങ്ങും.

 

ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തി. ബോട്ടുകൾ എൻജിൻ പണിയും മറ്റും കഴിച്ച് പെയിന്റടിച്ച് ഒരുങ്ങി. പുതിയ വലകളും തയ്യാറായി. ഐസും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തിയും ചെമ്മീനും ലഭിച്ചിരുന്നു. കിളിമീൻ, കൂന്തൾ, ചെമ്മീൻഎന്നിവയിലാണ് ബോട്ടുകാർക്ക് പ്രതീക്ഷയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *