കൽപ്പറ്റ: ടൗണ്‍ഷിപ്പിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് സമീപ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ടൗണ്‍ഷിപ്പില്‍ പ്രവൃത്തി നടക്കുന്ന പ്രദേശത്ത് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശത്തെ വീടുകള്‍ക്കും കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങളോട് മാറി താമസിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പുല്‍പ്പാറയിലെ കുടുംബങ്ങളെ വീട്ടിലെത്തി നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങള്‍ മാറി താമസിക്കുന്ന കാലയളവില്‍ പ്രദേശത്തെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാന്‍ യു.എല്‍.സി.സിക്കും വീടുകളോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സുരക്ഷിതമായി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്കും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി. ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫീസര്‍ ഇ.ടി രാകേഷ്, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ കെ ബാലന്, കല്‍പ്പറ്റ നഗരസഭാ ഉദ്യോഗസ്ഥര്‍, യു.എല്‍.സിസി പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണം: മന്ത്രി അഡ്വ. ടി സിദ്ദീഖ്
