‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റില്‍ നടന്നു

കൽപ്പറ്റ: ട്രോളിംഗ് നിരോധന കാലത്ത് വിപണിയിൽ വിഷരഹിതമായ നല്ല മീൻ എത്തിക്കാനും നാടൻ മത്സ്യകൃഷി കൂട്ടാനും ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കളക്ടറേറ്റ് പരിസരത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ എഡിഎം കെ അജീഷിന് നല്‍കി കര്‍ഷകര്‍ ഉത്പാദിപ്പിച്ച മത്സ്യങ്ങളുടെ ആദ്യ വില്പന നിര്‍വഹിച്ചു. മൺസൂൺ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. മത്സ്യ കൃഷിയില്‍ സംസ്ഥാനത്തെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവ് തെക്കുംതറ കൃഷ്ണവിലാസത്തില്‍ ശശീന്ദ്രന്‍ ഫിഷറീസ് ഉത്തരമേഖല ജോയിന്‍റ് ഡയറക്ടര്‍ ബി.കെ സുധീർകിഷനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കമലാ രാമന്‍, ജിനി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ വി. സുനീര്‍, മത്സ്യഭവന്‍ ഓഫീസര്‍മാരായ അനാമിക മരിയ ജോണ്‍, കിരണ്‍ ജോസ്, ഉദ്യാഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *