കുപ്പാടിത്തറ: സ്‌കൂൾ ലൈബ്രറി ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കുറുമ്പാല ജി.എച്ച്.എസിൻ്റെ
ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, സീനിയർ അസിസ്റ്റന്റ് സിബി, സ്റ്റാഫ് സെക്രട്ടറി ഹാരിസ് എന്നിവരും മറ്റ് അധ്യാപകരും സംബന്ധിച്ചു.
