മോഷണക്കേസ് പ്രതി പിടിയില്‍

മേപ്പാടി : ടൗണിലെ സിറ്റി കമ്മ്യൂണിക്കേഷൻ സി.എസ്.സി സെന്റർ ജൂലൈ 26ന് രാത്രി കുത്തി തുറന്ന് പണവും കംപ്യൂട്ടർ സാമഗ്രികളും കവർച്ച നടത്തിയയാൾ പിടിയിൽ. മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയും മേപ്പാടിയിൽ താമസക്കാരനുമായ പറമ്പിൽ സാജിത്ത് എന്ന താജുദ്ദീൻ ആണ് പിടിയിലായത്. മോഷണത്തിന് ശേഷം പ്രതി 3 മാസത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിലും മോഷണം കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ്. ഇന്നലെ രാത്രി 8.15ന് പട്ടാമ്പിയിൽ വച്ചാണ് മേപ്പാടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച്.ഒ.എ. ബി. വിബിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സിറാജ് വി.പി, രജിത്ത് പി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിഗേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റഷീദ്, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *