മീനങ്ങാടി : മീനങ്ങാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിന്റെ കീഴിൽ ആലിക്കൂട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു.
ആലിക്കുട്ടി ഉസ്താദ് ജീവിത വിശുദ്ധി കൊണ്ട് മാതൃക സൃഷ്ടിച്ചവരായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച സമസ്ത വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്താദ് അബൂബക്കർ ഫൈസി മണിച്ചിറ അഭിപ്രായപ്പെട്ടു.
ചെണ്ടക്കുനി മദ്രസ ഹാളിൽ നടന്ന അനുസ്മരണ പ്രാർഥനാ സംഗമത്തിൽ
റെയ്ഞ്ച് പ്രസിഡന്റ് മുബാറകലി മിസ്ബാഹി അധ്യക്ഷത വഹിച്ചു.
പ്രാർത്ഥനാ സംഗമത്തിന് വൈസ് പ്രസിഡണ്ട് ഉമർ നിസാമി നേതൃത്വം നൽകി.
അലി ദാരിമി, മദരിബ് നഈം റഹ്മാനി , ശഹീർ ഫൈസി, റിയാസ് ഫൈസി പാപ്ലശേരി , PP മുഹമ്മദ് കുട്ടി മൗലവി, നൗഷാദ് ഇർഷാദി, ശിഹാബുദ്ദീൻ ഫൈസി തുടങ്ങിയവർ സംസാരിച്ചു
യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് അൻസ്വരി സ്വാഗതവും റിയാസ് ദാരിമി നന്ദിയും പറഞ്ഞു
