കമ്പളക്കാട്: മുസ്‌ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്‌മരണവും മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ വൊളൻ്റിയാറായി പ്രവർത്തിച്ച കണിയാമ്പറ്റ പഞ്ചായത്തിലെ സന്നദ്ധ സംഘടനകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് വി.പി ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, ടി.സിദ്ധീഖ് എം.എൽ.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് പി.എം റിൻഷാദ്, വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.ബി നസീമ,
വി.പി യൂസഫ്, വി.എസ് സിദ്ധീഖ്, ഹുസൈൻ നെല്ലിയമ്പം, സൈദലവി എ കെ, നൂരിഷ ചേനോത്ത്, കെ കുഞ്ഞായിശ, റൈഹാനത്ത് ബഷീർ, ലുഖ്മാനുൽ ഹഖീം വി.പി.സി, ഫസൽ കാവുങ്ങൽ, ഇബ്രാഹിം കെ, കെ.കെ ഷാജിത്ത്, അൻവർ മില്ല്മുക്ക് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സ്വഗതവും സെക്രട്ടറി മൊയ്തൂട്ടി നന്ദിയും പറഞ്ഞു.
ശിഹാബ് തങ്ങൾ അനുസ്മരണവും; അനുമോദനവും നടത്തി
