ബത്തേരി: ലോകത്തെ അവെക്കോഡ കൃഷിയിലെ ഇരുപത് ശതമാനവും ഉദ്പ്പാദിപ്പിക്കുന്ന വയനാടിനെ, ശാസ്ത്രീയമായ മികവോടെ ശാക്തീകരിച്ചാൽ വയനാട് അവെക്കോഡയുടെ പറുദീസയായി മാറുമെന്ന് ബത്തേരിയിൽ നടക്കുന്ന അവെക്കോഡ ഫെസ്റ്റിവലിൽ നടന്ന സംവാദങ്ങളിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.
പ്രമേഹ രോഗികൾക്ക് പോലും ഉത്തമമായ അവെക്കോഡ പോഷക – ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.
പരിചരണം, ആവശ്യമായ വള പ്രയോഗം, എന്നിവയുടെ ക്രമീകരണങ്ങളിലൂടേയും വളർത്തിയെടുത്ത ഗുണമേന്മയുള്ള പഴം
ലോക വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിയും.
ഇത് വഴി കർഷകർക്ക് അധിക വരുമാനം ഉറപ്പ് വരുത്തിയുള്ള പദ്ധതികൾ കൃഷി വകുപ്പുമായി ഏകോപ്പിച്ച് നടത്താൻ ഉള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
വയനാട് ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കൃഷി വകുപ്പിന്റേയും ബത്തേരി മുൻസിപ്പി ലാറ്റിയും സഹകരണത്തോടെ നടത്തിയ രണ്ടാമത് അവെക്കോഡ ഫെസ്റ്റ് കർഷക പങ്കാളിത്തം കൊണ്ട് സവിശേഷ ശ്രദ്ധ നേടി.
കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ പ്രതിസഡിയിലാക്കുന്ന ഇക്കാലത്ത് കൃത്യമായ സൂക്ഷ്മതയോടേയും
ശാസ്ത്രീയമായ പരിചരണത്തിലൂടേയും അവലക്കോഡ കൃഷിയിലൂടേയും പോസ്റ്റ് ഹാർവെസ്റ്റിങ്ങിന് ശേഷം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടേയും ലോക വിപണിയിൽ നമുക്ക് സുസ്ഥിരമായ ഇടം ഉറപ്പിക്കാനാകുമെന്നും അതിനാവാശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഇന്ത്യയിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ വയനാട്ടിലെ കർഷകർക്ക് ഉറപ്പ് നൽകി.
