കൽപ്പറ്റ : ഇതിഹാസ ഗായകനായ മുഹമ്മദ് റഫിയുടെ 40ാം ഓർമ്മ ദിനത്തിൽ “വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ”ത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി.
പത്മപ്രഭ ലൈബ്രറിയിലെ MP വീരേന്ദ്രകുമാർ ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ. ഡി. മധുസൂദനൻ ബത്തേരി ഉദ്ഘാടനം ചെയ്തു.
ദൈവത്തിൻ്റെ ശബ്ദവുമായി ഭൂമിയിൽ വന്ന ഗന്ധർവ്വഗായകനായിരുന്നു മുഹമ്മദ് റഫി അദ്ദേഹം വിടപറഞ്ഞ് 46 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രോതാക്കൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഗായകനായി അദ്ദേഹം നിലനിൽക്കുന്നു.
ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ അദ്ദേഹം ആലപിച്ച “ബാപ്പുജി കി അമർ കഹാനി ” എന്ന ഗാനം പ്രധാനമന്ത്രി നെഹ്റു ഉൾപ്പടെ ജനകോടികളെ കരയിച്ചിരുന്നു.
ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഇന്ത്യക്കാർ ഉള്ളിടത്തെല്ലാം റഫി
ഇന്നും റഫി പാടിക്കൊണ്ടേയിരിക്കുന്നു.
സ്വന്തം ശബ്ദത്തിൻ്റെ അനശ്വര സൌന്ദര്യം കൊണ്ട് ഭൂഖൺഡങ്ങൾ കീഴടക്കിയ
മുഹമ്മദ് റഫി ഇന്നും അമരനായി തുടരുന്നു എന്നും അങ്ങിനെ തന്നെ തുടരുമെന്നും ഡോ D.മധുസൂദനൻ പറഞ്ഞു. സൂപ്പി പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു. Dr.TPV സുരേന്ദ്രൻ, Dr. വിജയകൃഷ്ണൻ, എന്നിവർ റഫിയെ അനുസ്മരിച്ചു.
വയനാട്ടിലെ റഫി ലവേഴ്സായ 20 പ്രമുഖ ഗായകർ റഫിയുടെ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധാജലി അർപ്പിച്ചു. ടി വി രവീന്ദ്രൻ സ്വാഗതവും, ചാലിൽ റഷീദ് പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.
